ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. കാഞ്ഞിരങ്ങാട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മഹിളാ സംഘം മണ്ഡലം സെക്രട്ടറിഎം പി വി രശ്മി സ്വാഗതം പറഞ്ഞു.സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി വി നാരായണൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ്


ടി ഒ സരിത അധ്യക്ഷതവഹിച്ചു.പി ശാന്ത പ്രസംഗിച്ചു . ഷീബ അജയൻ, രാജശ്രീ, ദിവ്യ, നളിനി ശിവൻ എന്നിവർ നേതൃത്വം നൽകി.
Protest against the arrest of nuns